പുതുശ്ശേരിമല : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ ബി ബാച്ചിൽ മന്നം ട്രോഫി നേടിയ ഇടക്കുളം പള്ളിയോടത്തിലെ തുഴച്ചിൽക്കാർക്കും ഭാരവാഹികൾക്കും പുതുശ്ശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രമേൽശാന്തി നാരായണൻ നമ്പൂതിരി ആരതി ഉഴിഞ്ഞു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി. എൻ ഗോപാലകൃഷ്ണൻ നായർ മന്നം ട്രോഫിയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് താലപ്പൊലികളോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
അനുമോദന സമ്മേളനത്തിൽ സി. എൻ ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. പി. പി രാജശേഖരൻപിള്ള, എൻ. എസ്. എസ് യൂണിയൻ കമ്മിറ്റിയംഗം വി. ആർ അനിൽകുമാർ, ശ്രീദേവി എൻ. എസ്. എസ് വനിതാസമാജം പ്രസിഡന്റ് കെ. ബി പ്രസന്നകുമാരി, പള്ളിയോടസമിതി പ്രസിഡന്റ് മംഗലത്തിൽ ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
September 20, 2023