ചികിത്സാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി. ധർണ നടത്തി.

Thursday, 03 Aug, 2023   HARITHA SONU

പത്തനംതിട്ട : ചികിത്സാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി. ആറന്മുള റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുൻപിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. റീജണൽ കമ്മിറ്റി പ്രസിഡന്റ് സി.കെ.അർജുനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി.വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ജാസിംകുട്ടി, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി പി.കെ.ഗോപി, ജില്ലാ സെക്രട്ടറി അഷറഫ് അഷാകുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ഇക്ബാൽ, സജി കെ.സൈമൺ, അജിത് മണ്ണിൽ, റെനീസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.