കലഞ്ഞൂർ : വളരുന്ന തലമുറയെ ലഹരിയുടെ മായാവലയത്തിൽനിന്ന് രക്ഷിക്കാൻ ‘ലഹരിക്കെതിരേ കായിക ലഹരി’ യുമായി പൂർവവിദ്യാർഥി കൂട്ടായ്മ. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1987 ബാച്ച് എസ്. എസ്. സി വിദ്യാർഥികളുടെ കൂട്ടായ്മയായ സ്നേഹക്കൂടാരമാണ് അധ്യാപകദിനത്തിൽ സ്‌കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. കായിക പരിശീലനത്തിലൂടെ ലഹരിയുടെ മാസ്മരികതയിൽ നിന്നകറ്റാൻ സാധിക്കുമെന്ന തിരിച്ചറിവിലാണ് ഇത്തരത്തിലൊരു വേറിട്ട പരിപാടിയുമായി ഇവരെത്തിയത്. ഇതിന്റെ ഭാഗമായി സ്‌കൂളിന് നല്കുന്ന കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. സക്കീന നിർവഹിച്ചു. പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് കെ. രതീഷ് അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് പി. എൻ സുനിൽകുമാർ, എസ്. എം. സി ചെയർമാൻ എസ്. രാജേഷ് എന്നിവർ സ്‌കൂളിനുവേണ്ടി കായിക ഉപകരണങ്ങൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ എസ്. ലാലി, പ്രഥമാധ്യാപകൻ എ. ഗോപകുമാർ, കായിക അധ്യാപകൻ ഡോ. ആർ. രമേഷ്, ഭാരവാഹികളായ ഫിലിപ്പ് ജോർജ്, ടി. ജയകുമാർ, കെ. എസ് അബു മുഹമ്മദ്, ബിജു പാലവിള, സുരേഷ് മാളവിക, വൈ. ബിജു, സുരേഷ് പേക്കുളം, പി. കൃഷ്ണൻകുട്ടി, ബിന്ദുകുമാരി, അനിതാ ഗോപാലകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
February 6, 2024
September 29, 2023
September 28, 2023
September 26, 2023
September 25, 2023
September 23, 2023
September 22, 2023
September 20, 2023
September 18, 2023