കല്ലുവിള ക്വാറിക്ക്‌ മുൻപിൽ സമരം നടത്തി.

Tuesday, 01 Aug, 2023   HARITHA SONU

മുറിഞ്ഞകൽ : തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ യൂണിയനുകൾ ചേർന്ന് മുറിഞ്ഞകൽ കല്ലുവിള ക്വാറിക്ക്‌ മുൻപിൽ സമരം നടത്തി. പ്രാദേശികമായ വാഹനങ്ങളെ അവഗണിച്ച് മറ്റിടങ്ങളിലെ വാഹനങ്ങൾക്കാണ് ഇവിടെനിന്ന് കൂടുതലായും ക്വാറി ഉത്പന്നങ്ങൾ നൽകുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സൂചനാ സമരം നടത്തിയത്. സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. പഞ്ചായത്ത് കൺവീനർ രഘുനാഥൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. പഞ്ചായത്ത് സെക്രട്ടറി ഹരി കലഞ്ഞൂർ, ഉന്മേഷ്, സിറാജുദീൻ, ഹരീഷ് മുകുന്ദൻ, റെജി ലൂക്കോസ്, കെ.ആർ. സജി, ഷാജി കാരയ്ക്കാക്കുഴി തുടങ്ങിയവർ സംസാരിച്ചു.