വേങ്ങര : കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂർ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘ഡോക്ടർ@ഡോർ’ പദ്ധതി തുടങ്ങി. ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന മെഡിക്കൽസംഘമാണ് വീടുകളിൽക്കഴിയുന്ന കോവിഡ് രോഗികളെ നേരിട്ടെത്തി ചികിത്സിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത്.
ഒരോ വാർഡുകളിലെയും അംഗങ്ങൾ അടങ്ങുന്ന ആർ.ആർ.ടി. െവാളന്റിയർമാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രോഗികളുടെ വീടുകളിൽ ഇവരെത്തുന്നത്. അത്യാവശ്യമരുന്നുകൾ നൽകുവാനും ചിലരെ ബ്ലോക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് വേങ്ങര സി.എച്ച്.സിയിലെക്കോ, കരിപ്പൂർ ഹജ്ജ് ഹൗസിലെ കോവിഡ് സെന്ററിലേക്കോ മാറ്റുവാനും സാധിക്കുന്നുണ്ട്. സാമൂഹികവ്യാപനം തടയാനും രോഗികളുടെ സമ്പർക്കങ്ങൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും. ഹോം ക്വാറന്റീനിൽ കഴിയുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ഇതിലൂടെ സാധ്യമാകുന്നുണ്ട്. ഡോക്ടർമാർക്കും മറ്റും ഈ ആവശ്യത്തിനായി സഞ്ചരിക്കാൻ തണൽ മുണ്ടക്കപ്പറമ്പ കൂട്ടായ്മ വാഹനം നൽകിയിരുന്നു.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023