വള്ളിക്കുന്ന് : സ്വച്ഛതാ ഹീ സേവ കാമ്പയിനോടനുബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കടലുണ്ടി നഗരം കടൽത്തീരം ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. പി സിന്ധു ശുചീകരണം ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ എഴുതിത്തീർന്ന സമ്പാദ്യം പെൻബോക്സ് ചലഞ്ച്, ശുചിത്വ അസംബ്ലി, ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ജലഘോഷയാത്രയും കമ്മ്യൂണിറ്റി റിസർവ് ശുചീകരണവും നടത്തും. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എ. കെ രാധ, പി. എം ശശികുമാർ, പുഷ്പ മൂന്നിച്ചിറയിൽ, അജയ് ലാൽ, വി. ശ്രീനാഥ്, കെ. പി ഹനീഫ, ഉഷാ ചേലക്കൽ, സുഹറ ബഷീർ, ശുചിത്വമിഷൻ ബ്ലോക്ക് കോ- ഓർഡിനേറ്റർ സോന, ടി. പി ജുനൈദ്, മിൻഹ മറിയം താപ്പി, കെ. ഷാഹിർ നജീബ്, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023