മഞ്ചേരി : നഗരസഭാ പദ്ധതിയുടെ ഭാഗമായി ചെരണിയിലെ 75 സെന്റ് തരിശുഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കോഴിക്കാട്ടുകുന്ന് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കൃഷി വകുപ്പും ചേർന്നാണ് പയർ, വെണ്ട, വെള്ളരി, മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നത്. ജൈവരീതിയിലാകും കൃഷി. നഗരസഭാധ്യക്ഷ വി. എം സുബൈദ വിത്തുപാകി ഉദ്ഘാടനം ചെയ്തു. ഷൈമ അക്കല അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, അഷ്‌റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, കൃഷി അസിസ്റ്റന്റ് ഒ. പി സക്കരിയ, ഒ. കെ ആരിഫ്, പി. കെ ജുനൈസ്, മൂസാൻ മേച്ചേരി, വി. ടി ഷെഫീഖ്. എ. ഡി. എസ് റമീജ എന്നിവർ പങ്കെടുത്തു.
December 25, 2024
September 22, 2023
September 19, 2023
September 14, 2023
September 9, 2023