മലപ്പുറം : കേന്ദ്ര ധനകാര്യ കമ്മിഷന്റെ സാമ്പത്തികസഹായം കൊണ്ട് മലപ്പുറം നഗരസഭയ്ക്ക് അനുവദിച്ച മൂന്നു ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളും ഉദ്ഘാടനംചെയ്തു. മൂന്നാമത്തെ കേന്ദ്രം ആലത്തൂർപടിയിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മറ്റു കേന്ദ്രങ്ങളായ കാട്ടുങ്ങൽ, നൂറെങ്ങൽമുക്ക് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. മരുന്നും ചികിത്സയും മറ്റു സേവനങ്ങളും പൂർണമായി സൗജന്യമായി ലഭ്യമാകുന്ന ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ജെ. എച്ച്. ഐ തുടങ്ങിയ അഞ്ചു സ്റ്റാഫുകളാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. മൂന്നു ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളും ശീതീകരിച്ചാണ് ജനങ്ങൾക്കു തുറന്നുകൊടുത്തത്.
നഗരസഭയുടെ ആരോഗ്യമേഖലയിൽ മുഴുവൻ സ്ഥാപനങ്ങളും സമ്പൂർണമായും ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ നടപ്പാക്കുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. സ്ഥിരം സമിതിയധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങൽ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, പി. കെ അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് കൊണോതോടി, സി. കെ സഹീർ, എ. പി ഷിഹാബ്, പറിച്ചോടൻ ആമിന അഷ്റഫ്, മഹ്മൂദ് കോതേങ്ങൽ, ഷിഹാബ് മൊടയെങ്ങാടൻ, ശാഫി മൂഴിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
September 26, 2023
September 22, 2023
September 14, 2023
September 9, 2023
September 8, 2023