വള്ളിക്കുന്ന് : മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉപയോഗിച്ച ശേഷം വലിച്ചെറിയ്യുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയ്യുന്ന ശീലം ഒഴിവാക്കാനും ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്സ് സ്ഥാപിച്ചു. ക്യാമ്പയിനിന്റെ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഉപയോഗത്തിന് ശേഷം ബാക്കി വരുന്ന പാഴ് വസ്തുക്കൾ അലക്ഷ്യമായി ഭൂമിയിൽ വലിച്ചെറിയുന്ന ശീലം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട് ആ തെറ്റായ പ്രവണത മാറ്റിയെടുക്കാൻ എഴുതിത്തീർന്ന പേനകൾ പെൻ ബോക്സിൽ നിക്ഷേപിക്കുക എന്ന ഒരു സന്ദേശം നടപ്പിലാക്കുകയാണ് ഇതിലൂടെ. പെൻ ബോക്സ് ചലഞ്ച് വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം നടപ്പിലാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023
September 8, 2023