പൊന്നാനി : കലിതുള്ളിവരുന്ന കടലിനെ തടയാൻ പൊന്നാനിയിൽ കടൽഭിത്തി നിർമാണം ആരംഭിച്ചു. കടൽക്ഷോഭത്തിൽ ഏറെ നാശംവിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ നീളത്തിലാണ് ഭിത്തി നിർമിക്കുന്നത്. പി നന്ദകുമാർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തരമായി കടൽഭിത്തി നിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. ആദ്യം 118 മീറ്റർ നിർമിക്കാൻ 35 ലക്ഷമാണ് നൽകിയത്. പിന്നാലെ 100 മീറ്റർ വ്യാപിപ്പിക്കാൻ 30 ലക്ഷംകൂടി അനുവദിച്ചു. രണ്ട് പ്രവൃത്തിയുടെയും കരാർ പുറത്തൂരിലെ ഹസ്സൻ അനീഷ് എന്ന വ്യക്തിക്കാണ്. രണ്ട് പ്രവൃത്തിയും ഒരുമിച്ച് നടക്കും. 2.8 മീറ്റർ ഉയരത്തിലാണ് ഭിത്തി. രണ്ട് ലെയറുകളിലായി നിർമിക്കുന്ന കടൽഭിത്തിയുടെ അടിഭാഗത്ത് 7.6 മീറ്റർ വീതിയും മുകളിൽ രണ്ട് മീറ്റർ വീതിയുമുണ്ടാകും.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023