എൽ.ഡി.എഫ്. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Thursday, 27 Jul, 2023   HARITHA SONU

പൊന്നാനി : മണിപ്പുർ കലാപത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുണ്ടുകടവ് ജങ്ഷനിൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. രാജൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.എം. നാരായണൻ, ഇ. അബ്ദുൽ നാസർ, സി.പി. മുഹമ്മദ് കുഞ്ഞി, കെ. നാരായണൻ, ഒ.ഒ. ഷംസു, സക്കീർ ഒതളൂർ, കെ. അബ്ദു, സുരേഷ് ബാബു, ശിവദാസ് ആറ്റുപുറം, ടി. സത്യൻ, വി.പി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.