മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി തുടങ്ങി.

Thursday, 13 Jul, 2023   HARITHA SONU


പെരിന്തൽമണ്ണ : നഗരസഭാ ബജറ്റിൽ മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപംനൽകിയ ‘കപ്പ് ഓഫ് ഫ്യൂച്ചർ’ പദ്ധതി തുടങ്ങി. നഗരസഭാ സമ്മേളനഹാളിൽ അധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗവും പ്രയോജനങ്ങളും ബോധ്യപ്പെടുത്തി മെഡിക്കൽ ഓഫീസർ ഡോ. തസ്‌നീം ക്ലാസെടുത്തു. പ്രകൃതിസൗഹൃദവും സാമ്പത്തികലാഭവും ഉപയോഗപ്രദവുമായ കപ്പിന്റെ പ്രചാരണ ബോധവത്കരണ പരിപാടികൾക്കായി നഗരസഭ രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അധ്യക്ഷൻ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണൻ, പച്ചീരി ഫാറൂഖ്, എൻ. അജിത, ഹുസൈന നാസർ, ജെ.എച്ച്.ഐ. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.