പെരിന്തൽമണ്ണ : കേരള സർക്കാർ സംസ്ഥാന ജീവനക്കാർക്കായി മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി ഒരു വർഷം തികയുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി സെമിനാർ നടത്തി. ഇ.എം.എസ്. സഹകരണആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ് ഉദ്ഘാടനംചെയ്തു.
ജില്ലാ മെഡിസെപ് സെൽ ജോയന്റ് കൺവീനർ അബ്ദുൾ റഷീദ് അറഞ്ഞിക്കൽ വിഷയം അവതരിപ്പിച്ചു. കുര്യാക്കോസ് (മൗലാന ആശുപത്രി), ശ്രീജിത്ത് (അൽ സലാമ കണ്ണാശുപത്രി) എന്നിവർ പദ്ധതി നടത്തിപ്പിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഗുണഭോക്താക്കളായ ശശികുമാർ, ലീല, ജയേന്ദ്രൻ എന്നിവരും അഭിപ്രായങ്ങളറിയിച്ചു. ജില്ലാ മെഡിസെപ് സെൽ കൺവീനർ കെ.ടി. അലി അസ്‌കർ ക്രോഡീകരണം നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ.ജെ. ആന്റണി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ, പെരിന്തൽമണ്ണ ടൗൺ ബ്ലോക്ക് സെക്രട്ടറി എം. ശങ്കരൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.