ഒതുക്കുങ്ങൽ : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തുകളിലും, നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകൾ ഘട്ടംഘട്ടമായി മാറ്റി പകരം എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് നിലാവ് പദ്ധതി. ഊർജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒതുക്കുങ്ങൽ പഞ്ചായത്തിൽനടന്ന ചടങ്ങിൽ കെ.എൻ.എ. ഖാദർ എം.എൽ.എ. സ്വിച്ച് ഓൺ നിർവഹിച്ചു. ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ അധ്യക്ഷതവഹിച്ചു. ഫൗസിയ പാലേരി, മെഹ്‌നാസ്, ഉമ്മാട്ട് കുഞ്ഞീതു, ടി.പി. ശാദിയ ഫർവി, എ.കെ. ഖമറുദ്ദീൻ, അബ്ദുൾകലാം, അബ്ദുൾകരീം പഞ്ചിളി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023