ഒതുക്കുങ്ങൽ : ഡി.വൈ.എഫ്.ഐ. പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ ഒതുക്കുങ്ങൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. ഒതുക്കുങ്ങൽ സ്വദേശിയായ അഹമ്മദ് ഫൗസാനാണ് കഴിഞ്ഞദിവസം രാത്രി ഒതുക്കുങ്ങൽ ടൗണിൽവെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിനുപിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. പ്രതിഷേധപ്രകടനത്തിന് സി.പി.എം. ഏരിയാകമ്മിറ്റി അംഗം സി. സൈതലവി, ലോക്കൽ സെക്രട്ടറി എൻ.കെ. അലവിക്കുട്ടി, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023