മഞ്ചേരി : തടയപ്പെട്ട സ്ഥാനക്കയറ്റം നടപ്പാക്കുക, കുടിശ്ശികയായ ഡി.എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക, പങ്കാളിത്തപെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാസംഗമം നടത്തി. സംസ്ഥാനസെക്രട്ടറി ടി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ഡിവിഷൻസെക്രട്ടറി കെ. രാജൻ അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ ജില്ലാസെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മനാഫ്, കവിതാ രാജൻ, തൻവീർ, രാജേഷ്, ജിതേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023