പട്ടിക്കാട് : കോവിഡ് പ്രതിരോധത്തോടൊപ്പം പരിസര ശുചീകരണവും നടത്തി മഴക്കാല രോഗങ്ങൾക്കെതിരേ ജനകീയ പ്രതിരോധംതീർത്ത് കീഴാറ്റൂർ ഒന്നാംവാർഡ് തോട്ടിൻക്കര നിവാസികൾ. കീഴാറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രം, വാർഡുതല ആരോഗ്യ ശുചിത്വസമിതി ആർ.ആർ.ടി. എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. മുന്നൊരുക്കത്തിന്റെ ഭാഗമായി ഏഴോളം കേന്ദ്രങ്ങളിൽ ആരോഗ്യക്ലാസ്സുകളും നടത്തി. വാർഡ് അംഗം കെ.പി. ജുമൈല ഉദ്ഘാടനംചെയ്തു. വാർഡുതല ശുചിത്വസമിതി അംഗം കെ. ശിഹാബ് അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. ദിനേശ്, ജെ.എച്ച്.ഐ. യു. സുധീഷ്, ആശ പ്രവർത്തക പ്രമീള, അങ്കണവാടി പ്രവർത്തകരായ ശോഭന, റാബിയ, ഷൈനി ജോസഫ്, കമ്മിറ്റി അംഗങ്ങളായ ഒ.പി. മുഹമ്മദ് മുസ്തഫ, എൻ. കാസിം, പി. സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.