പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ ജനങ്ങൾ പരാതിയോ, മറ്റാവശ്യമായി പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ചാൽ വളരെ രൂക്ഷമായിട്ടാണ് പരാതിക്കാരോട് സംസാരിക്കുന്നത്. ഇന്ന് പോഞ്ഞാശ്ശേരി ഒന്നാം വാർഡിൽ തൊഴിൽ ഉറപ്പ് സ്ത്രീകൾ പഞ്ചായത്ത് തോട് വൃത്തിയാക്കുന്ന പ്രവർത്തിക്ക് എത്തിയപ്പോൾ വളരെയധികം ഉച്ചത്തിൽ സംസാരിച്ചപ്പോൾ വീട്ടുടമ ശബ്‌ദം കുറച്ച് സംസാരിക്കണം മകൾ ഓൺലൈൻ ക്ലാസ്സിലാണ് എന്ന് അവരെ അറിയിച്ചെങ്കിലും അവർ അത് കൂട്ടാക്കിയില്ല. തുടർന്ന് വെങ്ങോല പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചെങ്കിലും അദ്ദേഹം കേൾക്കാൻ തയ്യാറായില്ല. പിന്നീട് ഉച്ചക്ക് വിളിച്ചപ്പോൾ വളരെ രൂക്ഷമായിട്ടാണ് പരാതിക്കാരനോട് സംസാരിച്ചത്. ഈ വിവരം പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കലിനെ അറിയിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഈ സെക്രട്ടറി എല്ലാവരോടും ഇങ്ങനെയാണ് സംസാരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. പലപ്പോഴും സെക്രട്ടറിയോട് ജനങ്ങളോട് മാന്യമായി സംസാരിക്കണമെന്ന് നിർദ്ദേശം കൊടുത്തിട്ടുള്ളതാണെന്ന് പ്രസിഡന്റ് നാട്ടുവാർത്തയെ അറിയിച്ചു.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024