പെരുമ്പാവൂർ: പോഞ്ഞാശ്ശേരി അൽ ഫുർഖാൻ അക്കാദമിയുടെ കീഴിൽ ബ്ലഡ് ഡൊണേഷൻ വെബ്സൈറ്റ് പ്രകാശനം ചെയ്തു. മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ലോക വിദ്യാർത്ഥി ദിനത്തിലാണ് അൽ ഫുർഖാൻ അക്കാദമിയിലെ വിദ്യാർത്ഥി കൂട്ടായ്മയായ അദ്ദഅ് വ സ്റ്റുഡൻസ് യൂണിയൻ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷനുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ വെബ്സൈറ്റ് പ്രകാശനം ചെയ്തത്. വെബ്സൈറ്റ് ലോഞ്ചിങ് അൽ ഫുർഖാൻ പൂർവ്വ വിദ്യാർത്ഥി ഹാഫിസ് ഡോ.മുഹമ്മദ് അൻസിൽ നിർവഹിച്ചു.
അൽ ഫുർഖാൻ പ്രിൻസിപ്പൽ ടി എ മുഹമ്മദ് ഷാഫി അമാനി അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ ചെയർമാൻ ജാഫർ പി എം ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, കുട്ടികൾക്ക് രക്തദാന ബോധവൽക്കരണ ക്ലാസും നൽകി. ആശംസകൾ അറിയിച്ചു കൊണ്ട് അൽ ഫുർഖാൻ അധ്യാപകരായ നസീർ ബാഖവി, ജാഫർ മണേലി, അൻഷാദ് ഹനീഫ, എന്നിവർ സംസാരിക്കുകയും ചെയ്തു. അൽ ഫുർഖാൻ മുദരിസുമാരായ അഡ്വ. റഫീഖ് സഖാഫി, അനസ് ഇർഫാനി, ഹാദി ഇർഫാനി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീൻ കടവിൽ, അബ്ബാസ് ഹാജി നാനേത്താൻ, ഇ എസ് മാഹിൻകുട്ടി എന്നിവർ പങ്കെടുത്തു. വെബ്സൈറ്റ് ഐഡി https://aibda.org.in/al-furqan-academy
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024