പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി വികസനത്തിന് ഉതകുന്ന കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തി വെങ്ങോല ഗ്രാമ പഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എച്ച് മുഹമ്മദ് അവതരിപ്പിച്ചു. സമഗ്ര പുരോഗതിക്കും വികസന കാഴ്ച പ്പാടിനും നയ സമീപനത്തിനും അനുയോജ്യമായി തയ്യാറാക്കിയ ബഡ്‌ജറ്റ്, കൃഷി ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം കൂടിവെള്ളം, ശുചിത്വം എന്നീ മേഖലകളുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ഹരിത കേരളം, ആർദ്രം, പൊതു വിദ്യാഭ്യാസ യഞ്ജം, ലൈഫ് എന്നീ മിഷനുകളുടെ അന്തസത്ത പൂർണ്ണമായും ഉൾക്കൊണ്ട് ആയത് നടപ്പിൽ വരുത്തുന്നതിനായുള്ള പ്രായോഗിക നടപടികളും വകയിരുത്തലുകളും ഈ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജനോപകാരപ്രദമായ പദ്ധതികൾ കഴിയാവുന്നിടത്തോളം എല്ലാ മേഖലകളേയും സമഗ്രമായി ഉൾക്കൊള്ളുന്ന ഈ ബഡ്‌ജറ്റ് വെങ്ങോല ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസന ചരിത്രത്തിലേക്ക് ഒരു പടികൂടി അടുപ്പിക്കുന്നതാണ് മുൻകാല പദ്ധതി പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പാഠങ്ങളാക്കി മികച്ച ആസൂത്രണവും കാര്യക്ഷമമായ ധനകാര്യ മാനേജ്‌മെന്റും മികവാർന്ന പദ്ധതി പ്രവർത്തനങ്ങളുമാണ് ഈ ബഡ്‌ജറ്റ് ലക്ഷ്യമിടുന്നത്. എല്ലാ വികസന ക്ഷേമ മേഖലകൾക്കും പരമാവധി പരിഗണന നല്‌കുന്ന സമീപനമാണ് ഈ ബഡ്‌ജറ്റിൽ സ്വീകരിച്ചിട്ടുള്ളത്. കൃഷിക്കാർക്കും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും കുട്ടികൾക്കും വനിതകൾക്കും ഭിന്നശേഷിയുള്ളവർക്കും വൃദ്ധർക്കും യുവജനങ്ങൾക്കും പരമാവധി ഗുണകരമായ നിർദ്ദേശങ്ങളാണ് ബഡ്‌ജറ്റില് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എച്ച് മുഹമ്മദ് അറിയിച്ചു.
December 31, 2025
February 28, 2025
December 9, 2024