അങ്കമാലി : ഫ്ലാവ്കോ നാച്ചുറൽ പ്രോഡക്ട് കമ്പനിയുടെ പാലക്കാട് കഞ്ചിക്കോട് ഫാക്ടറിയിലെ ലാബിലെ ഉപകരണങ്ങൾ റിപ്പർ ചെയ്തു നല്കിയ വകയിൽ 12,400 രൂപ ചോദിച്ച് പെരുമ്പാവൂർ സ്വദേശി ജാഫർ കഴിഞ്ഞ കുറെ നാളുകളായി അക്കൗണ്ട് മാനേജരായ ജോസിനെ നിരന്തരമായി വിളിക്കുകയും പണം നൽകാതെ ഓരോരു അവധികൾ പറഞ്ഞ് അദ്ദേഹത്തെ ഒഴുവാക്കുകയായിരുന്നു. പതിവുപോലെ എന്നും വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു തുടർന്നുള്ള വാക്ക് തർക്കത്തിൽ പണം നൽകില്ല എന്ന് അക്കൗണ്ട് മാനേജരായ ജോസ് പറഞ്ഞു. കാൻസർ രോഗിയായ ജാഫറിന്റെ ചികിത്സക്കും, കുടുംബ ചിലവും നടന്ന് പോകുന്നത് ഈ ജോലി ചെയ്താണ്. പണം തരില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് മാനേജരായ ജോസിന്റെ പേരിൽ അങ്കമാലി എസ് എച്ച് ഒ ക്ക് ഇ മെയിൽ വഴി പരാതി നൽകി.
June 30, 2026
March 1, 2026
December 31, 2025
February 28, 2025