പെരുമ്പാവൂർ : തണ്ടേക്കാട് ജങ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്റർ (EKM 059) ഗവർമെന്റ് നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ രണ്ടെരിട്ടി ചാർജ് ഈടാക്കിയ തുടർന്ന് പോഞ്ഞാശ്ശേരി സ്വദേശി ജാഫർ അക്ഷയ പ്രോജെക്ട ഡയറക്ടർക്ക് പരാതി നല്കി. ഇതറിഞ്ഞ ഉടമ ജാഫറിനെ ഫോണിൽ വിളിച്ച് ഭീക്ഷണിപെടുത്തുകയും, ചീത്ത വിളിച്ചതിന്റെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും, അക്ഷയ ഡയറക്ടർക്കും, റൂറൽ എസ് പി ക്കും പരാതി നൽകി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല സംസ്ഥാനത്ത് 2650 അക്ഷയ സെന്ററിലും ഇതുപോലെ പാവപെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ധാരാളം നടക്കുന്നുണ്ട്. ആരും പരാതിപെടാൻ പോകാറില്ല, പരാതിപ്പെടാത്തതുകൊണ്ട് ചൂഷണം തുടർന്ന് കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന സർവീസ് ചാർജ് പ്രദർശിപ്പിക്കാതെയാണ് ഈ സെന്റര് പ്രവർത്തിക്കുന്നത്. ഗവൺമെന്റ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അക്ഷയ സെന്ററുകളുടെ ലൈസൻസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്കിയതെന്ന് ജാഫർ നാട്ടുവാർത്തയോട് പറഞ്ഞു.
June 30, 2026
June 8, 2026
March 1, 2026
February 28, 2025