കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ നടത്തി.

Monday, 24 Feb, 2025  ANOOB NOCHIMA

എറണാകുളം:  കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ പള്ളിക്കര മർച്ചൻ്റസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു. കൺവെൻഷൻ കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ ഉൽഘാടനം ചെയ്തു. മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ച എംഎൽഎ വേദിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ പൊന്നാട അണിയിച്ചു. 


തുടർന്ന് നടന്ന പരിപാടിയിൽ കെ.എം.ജെ.എ യുടെ നേതൃത്വത്തിൽ 3 ലക്ഷം രൂപ വിലവരുന്ന വിവാഹ വസ്ത്രങ്ങൾ അൽ ഇഹ്സാൻ സൗജന്യ ഡ്രസ് ബാങ്കിന് കൈമാറി. തുടർന്ന് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണ ഉൽഘടനവും എം.എൽ.എ നിർവഹിച്ചു. മാധ്യമ ശ്രദ്ധനേടിയ അതിരപ്പള്ളിയിൽ തലയിൽ പരിക്കേറ്റ കാട്ടാന, മയക്കുവെടിയേറ്റ് തളർന്ന് വീണപ്പോൾ ചേർത്ത് പിടിച്ച ഏഴറ്റുമുഖം ഗണപതി എന്ന ആനയുടെ വീഡിയോ പകർത്തിയ ജനഹൃദയം  ഫൈസൽ പി എ യെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് യു.യു മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായിരുന്നു.  സംസ്ഥാന പ്രസിഡൻ്റ് മധു കടുത്തുരുത്തി,സംസ്ഥാന വൈസ് പ്രസിഡൻ്റ് ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറി സലിം മുഴിക്കൽ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, മുൻ ജനറൽ സെക്രട്ടറി K K അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷണൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കണ്ണൻ പന്താവൂർ തുടങ്ങിയവർ സംസാരിച്ചു.  സുമേഷ് കെ.കെ പ്രവർത്തന റിപ്പോർട്ടും, പോൾ സി. ജേക്കബ്ബ് വരവു ചിലവുകണക്കുകളും അവസരിപ്പിച്ചു.രാഹുൽ.സി രാജ് സ്വാഗതവും, ഇബ്രൂ പെരിങ്ങാല നന്ദിയും പറഞ്ഞു.