ആലുവ: എൽ.ഡി.എഫ് ഭരിക്കുന്ന എടത്തല പഞ്ചായത്തിൽ, പ്രസിഡൻ്റ് സി.കെ ലിജിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ജനങ്ങളോടുള്ള വഞ്ചന. എൽ.ഡി.എഫിന് പതിമൂന്നും യു.ഡി.എഫിന് എട്ടും അംഗങ്ങളുള്ള പഞ്ചായത്തിൽ ഭരണം ലഭിക്കാത്തതിലുള്ള നിരാശയാണ് ഇത്തരം പ്രചരങ്ങൾക്ക് യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നതെന്ന് ആലുവ ബ്ലോക്ക് കമ്മറ്റി വിലയിരുത്തി. എൻ.സി.പി (എസ്സ്) ന് പഞ്ചായത്തിൽ ഉള്ള രണ്ട് മെമ്പർമാരും എൽ.ഡി.എഫ് തീരുമാനത്തിനോടൊപ്പമെന്നും ബ്ലോക്ക് പ്രസിഡൻ്റ് അനൂബ് നൊച്ചിമ വ്യക്തമാക്കി. വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന എടത്തല പഞ്ചായത്ത് ഭരണ സമിതിയിൽ ഭിന്നിപ്പുണ്ടാക്കാമെന്നത് ദിവാസ്വപ്നമെന്നും ബ്ലോക്ക് കമ്മറ്റി. ആലുവയിൽ കൂടിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് അനൂബ് നൊച്ചിമ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ മുഹമ്മദലി തോലക്കര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി ഉത്ഘാടനം ചെയ്തു. എൻ വൈ സി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും എടത്തല പഞ്ചായത്ത് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ മുഖ്യ പ്രഭാഷണം നടത്തി. ആലുവ ചാർജ്ജ് സെക്രട്ടറി സി.കെ അസീം സന്നിഹിതനായിരുന്നു.ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ,ഹുസൈൻ കുന്നുകര, എൻ . വൈ .സി ഭാരവാഹികളായ അബ്ദുൾ ജബ്ബാർ , അനീഷ് കാഞ്ഞൂർ,അഫ്സൽ മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു. എൻ.സി.പി എസ്സ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന് ആലുവ ബ്ലോക്കിൻ്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് യോഗം അവസാനിച്ചത്.
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024