കൊച്ചി: ഡോക്ടർ ചമഞ്ഞ് യുവതിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനില്‍ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്.
കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗല്‍ഭ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് യുവതിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വണ്ണം കുറയ്ക്കുന്നതിനായി ആദ്യം ഒരു ശസ്ത്രക്രിയ നടത്തിയതിനു ശേഷം 2023 ജൂണ്‍ 11ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവില്‍ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് തോന്നിയതോടെയാണ് യുവതി പൊലീസില്‍ പരാതിപ്പെടുന്നത്. കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
June 29, 2024