പെരുമ്പാവൂർ : കഴിഞ്ഞ 14 വർഷമായി രക്തദാന പ്രവർത്തിച്ചുവരുന്ന ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷന്റെ പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചാപ്റ്ററിന്റെ വെബ് സൈറ്റ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സംഘടനയുടെ ആദ്യ വെബ്സൈറ്റ് പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷൻ ചെയർമാൻ പി എം ജാഫർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സനീർ (റോയൽ ഫുഡ് കോർട്ട്), ഷെമീർ (സിം സിം മൊബൈൽ). മറ്റു അംഗങ്ങളായ, അൻസാർ, അജിത്, പെരുമ്പാവൂർ മൊബൈൽ ഫോൺ ഷോപ് ഓണേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് അൻസാർ സെൽവേൾഡ് എന്നിവർ പങ്കെടുത്തു.
വെബ്സൈറ്റിന്റെ പ്രവർത്തനവും, സൈറ്റ് എങ്ങനെ സമൂഹത്തിന് ഉപകാരപ്പെടുന്നു എന്നതിനെ കുറിച്ച് അസ്സോസിയേഷൻ ചെയർമാൻ വിശദീകരിച്ചു.
പണ്ടുകാലങ്ങളിൽ ഓരോ പ്രദേശത്തെയും ക്ലബുകൾ, രാഷ്ട്രീയ, മത സംഘടനകൾ രക്തഗ്രൂപ് നിർണയ ക്യാമ്പുകൾ നടത്തി രക്തദാതാക്കളുടെ വിവരങ്ങൾ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട് ഈ വിവരങ്ങൾ നഷ്ട്ടപെട്ടുപോകുന്നു. ഈ കാലഘട്ടത്തിൽ രക്തഗ്രൂപ് നിർണയ ക്യാമ്പുകൾ ആരും നടത്താറില്ല. അതുകൊണ്ട് പ്രദേശികമായി രക്തം ആവശ്യം വരുന്നവർക്ക് ഒരു രക്തദാതാവിനെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. അതിന് പരിഹാരമായി ഓൾ ഇന്ത്യ ബ്ലഡ് ഡോനോർസ് അസ്സോസിയേഷൻ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത്, 87 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷന്റെയും പേരിൽ വെബ്സൈറ്റുകൾ നിർമ്മിക്കുന്നു. ഈ സൈറ്റുകളിൽ ഓരോ പ്രദേശത്തിലെയും രക്തദാതാക്കൾക്ക് രക്തദാനത്തിനായി രജിസ്റ്റർ ചെയ്താൻ സാധിക്കും. ആ പ്രദേശത്തെ രോഗികൾക്ക് രക്തം ആവശ്യമായി വന്നാൽ വളരെ എളുപ്പത്തിൽ ആരുടെയും സഹായമോ, സാമ്പത്തിക ചിലവോ ഇല്ലാതെ അവർക്കു വേണ്ട രക്തദാതാവിനെ ഇടനിലക്കാരുടെ സഹായമില്ലാതെ കണ്ടെത്താൻ സാധിക്കും. ഇങ്ങനെ ഒരു സംവിധാനം ഇന്ത്യയിൽ ആദ്യമാണ്.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ചൂഷണത്തിന് വിധേയമാകുന്നത് പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ചികിത്സവേളയിലും, രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിലുമാണ്. അതിന് പരിഹാരമാകാനാണ് ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ നൂതന സംവിധാനത്തോടെ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷൻ തയ്യാറാക്കിയ ഈ വെബ്സൈറ്റ്. രക്തം ആർക്ക് എപ്പോൾ ആവശ്യം വരുമെന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല അതിനായി എല്ലാവരും രക്തദാനത്തിനായി മുന്നോട്ടുവരുക. www.aibda.org.in/perumbavoor
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
June 29, 2024