പെരുമ്പാവൂർ : ആമസോണിന്റെ പെരുമ്പാവൂർ ഹബിൽ നിന്നും ആമസോൺ കസ്റ്റമഴ്‌സിന് മോശം അനുഭവങ്ങൾ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. പലരുടെയും ഓർഡറുകൾ തിരിച്ച് അയക്കുകയാണ് ഹബിലെ ഡെലിവറിയിൽ ജോലി ചെയ്യുന്നവർ. പലരും ജോലി തിരക്കിലും മറ്റും തിരക്കിൽ ആയിരിക്കും ഇവർ ഫോൺ ചെയ്യുമ്പോൾ. തിരിച്ച് വിളിച്ചാൽ കിട്ടില്ല കാരണം ഇവർ വിളിക്കുന്നത് ആമസോൺ നെറ്റ് കോൾ ആണ്. പരാതിപെട്ടാൽ പിന്നെ ആഴ്ചകൾ കഴിഞ്ഞാണ് ഓർഡർ ചെയ്ത പ്രോഡക്ട് കിട്ടുന്നത്.
പെരുമ്പാവൂർ ഹബിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശികളായ ആളുകൾ അത് കൃത്യമായി ഡെലിവറി നല്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. കുറച്ചു കാലമായി മറ്റു ജില്ലകളിലെ ഡെലിവറി ജോലിക്കാരെ വച്ചതിന് ശേഷമാണ് ആളുകൾക്ക് പരാതി കൂടിയത്. ആമസോൺ പെരുമ്പാവൂർ ഹബിലെ പിക്കപ്പ് ജോലിക്കാർ സെല്ലേഴ്‌സിന്റെ പ്രൊഡക്ടുകൾ അവരുടെ ഓഫീസിൽ നിന്നും എടുത്ത് അവരുടെ വാഹനത്തിലേക്ക് വലിച്ച് എറിയുകയാണ് ചെയ്യുന്നത് ഈ പ്രോഡക്റ്റ് കസ്റ്റമറിന് ലഭിക്കുമ്പാൾ കേടുപാടുകൾ ഉണ്ടാകുന്നു. ഇക്കാര്യം പരാതിപ്പെട്ട സെല്ലറുടെ പ്രോഡക്റ്റുകൾ ഇപ്പോൾ പെരുമ്പാവൂർ ഹബിൽ നിന്നും എടുക്കുന്നില്ല. ഇക്കാര്യം ആമസോണിൽ പരാതിപ്പെട്ട സെല്ലറിന് മറുപടി ഒന്നും ലഭിച്ചില്ല. ധാരാളം പണം മുടക്കിയാണ് പലരും ആമസോണിൽ അവരുടെ പ്രൊഡക്ടുകൾ വിൽക്കാൻ ഇടുന്നത്. പെരുമ്പാവൂർ ഹബിന്റെ അഹങ്കാരം കൊണ്ട് പല സെല്ലേഴ്സ് അവരുടെ പ്രോഡക്ട് മറ്റ് ഓൺലൈൻ പ്ലാറ്റഫോമിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഈ കാര്യം നാട്ടുവാർത്ത ആമസോൺ കസ്റ്റമർ കെയറുമായി സംസാരിച്ചപ്പോൾ പെരുമ്പാവൂർ ആമസോൺ ഹബിനെ കുറിച്ച് ധാരാളം പരാതികൾ ഉള്ളതായി അറിയാൻ സാധിച്ചു. ഇപ്പോൾ കൂടുതൽ ആളുകൾ ആമസോൺ പ്ലാറ്റഫോം ഉപേക്ഷിച്ച് മറ്റു ഓൺലൈൻ ഇ കോമേഴ്‌സ് സൈറ്റുകൾ ആശ്രയിക്കുന്നു. ജനങ്ങൾ ഓർഡർ ചെയ്യുന്ന പ്രൊഡക്ടുകൾ ആമസോൺ തൊഴിലാളികൾ ട്രെയ്നിലേക്ക് എടുത്ത് എറിഞ്ഞ് ലോഡ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനു ശേഷം പലരും ആമസോൺ ഉപേക്ഷിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇ കോമേഴ്‌സ് സൈറ്റായ ആമസോണിന്റെ വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന് ഏറിയ പങ്ക് വഹിക്കുന്നത് ഹബ് മുതലാളിമാരും, അവരുടെ തൊഴിലാളികളുമാണ്.
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024
May 16, 2024
May 12, 2024
March 30, 2024