പള്ളുരുത്തി : അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പള്ളുരുത്തി എസ്. ഡി. പി. വൈ സ്‌കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പുസ്തക പ്രദർശനം കൗൺസിലർ സി. ആർ സുധീർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങളാണ് പ്രദർശിപ്പിച്ചത്. അവയെക്കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു. ബോയ്‌സ് സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. ആർ ശ്രീദേവി അധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരൻ രാമചന്ദ്രൻ പുറ്റുമാനൂർ പുസ്തകോത്സവ സന്ദേശം നൽകി. മുൻ അധ്യാപിക സി. കെ രാജം, കലാഭവൻ സുദർശൻ, ജോസ് ക്രിസ്റ്റഫർ, കെ. വി സാജൻ, ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക കെ. കെ സീമ, കെ. പി പ്രിയ, കെ. ആർ ലീന, ഇംഗിത തുടങ്ങിയവർ സംസാരിച്ചു.
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024
May 16, 2024
May 12, 2024
March 30, 2024