നാടെങ്ങും നബിദിനം ആഘോഷിച്ചു.

Friday, 29 Sep, 2023   HARITHA SONU

പള്ളിക്കര : നാടെങ്ങും നബിദിനം ആഘോഷിച്ചു. രാവിലെ തന്നെ മദ്രസ കുട്ടികളുടെ ഘോഷയാത്രയും തുടർന്ന് മൗലീദ് പാരായണവും അന്നദാനവും നടത്തി. പള്ളിക്കര ജുമാ മസ്ജിദിന് കീഴിലുള്ള ദാറുസലാം മദ്രസയുടെ നേതൃത്വത്തിൽ നടന്ന നബിദിന ആഘോഷ പരിപാടിക്ക് മുത്തവല്ലി ഡോ. എ. ബി അലിയാർ പതാക ഉയർത്തി.

ഇമാം അബദുൽ റഷീദ് സഖാഫി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. പള്ളിക്കര ജുമാ മസ്ജിദിന് കീഴിലെ വിവിധ മദ്രസ കുട്ടികളും അധ്യാപകരും പള്ളിക്കര ജുമാ മസ്ജിദിൽ നിന്ന് പെരിങ്ങാലയ്ക്ക് ഘോഷയാത്ര നടത്തി. മർക്കസുൽ ഹുദ മദേരസ പെരിങ്ങാല, ദാറുൽ ഉലൂം മദ്രസ പെരിങ്ങാല, ഹിദായത്തുൽ ഇസ്‌ലാം മദ്രസ പടിഞ്ഞാറെ മോറയ്ക്കാല, മദ്‌റസത്തുൽ ഫലാഹ് മനക്കേക്കര, ഹിദായത്തുൽ സിമ്പിയാൻ മദ്രസ നോർത്ത് പിണർമുണ്ട, മനാറുൽ ഹുദ മദ്രസ പാടത്തിക്കര, നുസ്‌റത്തുൽ ഇസ്‌ലാം മദ്രസ അധികാരി മൂല, ബദറുൽ ഹുദ മദ്രസ കാണിനാട്, കരിമുകൾ മമ്പ ഉൽ ഉലൂം എന്നി മദ്രസകൾ ഘോഷയാത്രയിൽ പങ്കെടുത്തു.