കറുകുറ്റി : വർഗീയ കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സംസ്ഥാന ബി.ജെ.പി സർക്കാരും കേന്ദ്രസർക്കാരും യാതൊരുവിധ നടപടികളും സ്വീകരിക്കാതെയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയുമാണ് ചെയ്യുന്നതെന്നും. രാഹുൽ ഗാന്ധി മണിപ്പൂരി ജനതയ്ക്ക് ആശ്വാസമേകാൻ കടന്നു ചെന്നപ്പോൾ ഭരണത്തിന്റെ അധികാരം ഉപയോഗിച്ച് അദ്ദേഹത്തെ തടഞ്ഞതിലും പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരയാംപറമ്പ് ജംഗ്ഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പി പോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി സെബാസ്റ്റ്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഡോൺ ഡൈവിസ്, റോയ് വർഗീസ്, ഷിജി ജോയ് എ.ഡി പോളി, ജിജോ മണിയൻകുഴി, ജസ്റ്റിൻ ജോസ്, ജോപ്പോൾ ജോസ്, ഷാജു പടുവൻ, ഷാന്റോ ചിറ്റിനപ്പിള്ളി, ഡേയ്സൺ കോയിക്കര, ജോയി സി എ തുടങ്ങിയവർ പ്രസംഗിച്ചു.

June 30, 2026
June 8, 2026
March 1, 2026
December 31, 2025
February 28, 2025