കൈതാരം : പൊക്കാളി നെൽക്കൃഷി വ്യാപനപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പൊക്കാളി വിത്തുവിതയ്‌ക്കൽ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ, കൈതാരത്തുള്ള 20 ഏക്കർ പാടശേഖരത്തിൽ നടന്നു. ‘ജലകാർഷികതയുടെ ജീവനം' എന്ന പേരിൽ സംഘടിപ്പിച്ച വിത്തുവിത ഉത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സനിത റഹിം അധ്യക്ഷയായി. കോട്ടുവള്ളി കൃഷിഭവനെ പൊക്കാളി പൈതൃക മ്യൂസിയമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ജില്ലാപഞ്ചായത്ത്. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി, ഷാരോൺ പനയ്ക്കൽ, കെ വി രവീന്ദ്രൻ, എ എസ് അനിൽകുമാർ, എം എസ് രതീഷ്, ലതിന സലിം, ലിൻസി വിൻസെന്റ് എന്നിവർ സംസാരിച്ചു.
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024
May 16, 2024
May 12, 2024
March 30, 2024