അത്താണി : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ സൈക്കിൾ റാലിയുമായി റൂറൽ ജില്ലാ പോലീസ്. വിവിധ സൈക്കിൾ ക്ലബ്ബുകളുടെ സഹകരണത്തോടെ അത്താണിയിൽ നിന്നാരംഭിച്ച റാലി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. നൂറിലേറെ പേർ അണിനിരന്ന റാലി ആലുവ മെട്രോ സ്റ്റേഷനിൽ സമാപിച്ചു. ഡി.വൈ എസ്.പി. മാരായ പി.പി. ഷംസ്, എ.പ്രസാദ്, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ പങ്കെടുത്തു. എയർപോർട്ട് റൈഡേഴ്സ്, മുസരിസ് സൈക്ലിസ്റ്റ് ക്ലബ്, കാലടി സൈക്കിൾ സഫാരി, ആർ.ആർ.ആർ സൈക്കിൾ ക്ലബ് എന്നീ ക്ലബുകളാണ് സൈക്കിൾ റാലിയുടെ ഭാഗമായത്.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024