എടത്തല : എറണാകുളം മെഡിക്കൽ കോളേജിലേക്കുള്ള കോതമംഗലം , മൂവാറ്റുപുഴ, മലയോര പ്രദേശമായ ഇടുക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള പ്രധാന പാതയിലെ ജംഗ്ഷനായ എടത്തല പഞ്ചായത്തിലെ കോമ്പാറയാണ് ട്രാഫിക്ക് ബ്ലോക്ക് മൂലം ദുരിതമനുഭവിക്കുന്നത് , അത്യാസന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ദിനവും ഈ ബ്ലോക്കിൽ പെട്ട് ബുദ്ധിമുട്ടുകയാണ്. അനധികൃത നിർമ്മാണങ്ങളും , അധികൃതരുടെ ഒത്താശയോടെ നടക്കുന്ന അഴിമതി പ്രവർത്തനങ്ങളും ഇതിന് കാരണമാണ്. ജംഗ്ഷനിലെ ആലുവ - എറണാകുളം ദിശകളിലേക്കുള്ള ബസ് സ്റ്റോപ്പ് ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതും , കെട്ടിട ഉടമകൾ പാർക്കിംഗ് കൂടി തിരിച്ചെടുത്ത് കച്ചവടം നടത്തുന്നതുമെല്ലാം ബ്ലോക്കിന് കാരണമാണ്.നൊച്ചിമ ജംഗ്ഷന്റെ വികസനത്തിന് അധികൃതർ പുറം തിരിഞ്ഞ് നിൽക്കുമ്പോഴാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പടെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അനുവദിച്ച ഫണ്ടിന്റെ 33 ശതമാനം മാത്രം ചിലവഴിച്ച് ബാക്കി തുക നഷ്ടപ്പെടുത്തുന്ന അവസ്ഥയിലുള്ളത്.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024