'ജീവന്റെ തുള്ളി' 50 ദിനങ്ങൾ പിന്നിട്ടു.....
ഫ്രണ്ട്‌സ് 2 ഹെല്പ് ന്റെ കീഴിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിവരുന്ന ജീവന്റെ തുള്ളി 'ഒരു ദിനം ഒരു ദാതാവ്' എന്ന രക്തധാന ചലഞ്ച് 50ദിവസങ്ങൾ പിന്നിട്ടു. 50ആം ദിവസമായ ബുധനാഴ്ച DCC സെക്രട്ടറിയും,ചൂർണിക്കര പഞ്ചായത്ത് വൈസ്. പ്രസിഡന്റുമായ ശ്രീ. ബാബു പുത്തനങ്ങാടി രക്തം നൽകി ചലഞ്ചിൽ പങ്കാളിയായി. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ആയ ഡോ.പോൾ ജോർജ് അദ്ദേഹത്തിന് സിർട്ടിഫിക്കറ്റ് കൈമാറി.യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് ശ്രീ. സിദീഖ് മീന്തറക്കൽ ചലഞ്ചിന് ആശംസകൾ അറിയിച്ചു.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ആണ് ചലഞ്ച് ആരംഭിച്ചത്.ഇത്രയും ദിവസം കൊണ്ട് ഒത്തിരി രോഗികൾക്ക് ഈ ചലഞ്ച് കൊണ്ട് രക്തം നൽകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.കോവിഡ് ഇപ്പോഴും വിട്ടുപോകാത്ത ഈ സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ ആളുകൾ മുന്നോട്ട് വരുന്നില്ല അതുകൊണ്ട് തന്നെ ആശുപത്രികളിലും,ബ്ലഡ് ബാങ്കുകളിലും രോഗികൾക്കാവശ്യമായി വരുന്ന രക്തം കിട്ടാത്ത സ്ഥിതിയാണ് ഉള്ളത്.അതിന് ഞങ്ങളാൽ കഴിയുന്ന ഒരു ശ്രമം എന്ന രീതിയിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.കൊച്ചിയിൽ സാധാരണക്കാർ കൂടുതലായി ചികിത്സയ്ക്കായി എത്തുന്ന കളമശ്ശേരി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടത്തുന്നത്.പ്രായമായ കൂട്ടിരിപ്പുകാർ ഉള്ള രോഗികൾ,നോക്കാൻ ആളില്ലാത്തവരായ രോഗികൾ,ദൂരെ സ്ഥലങ്ങളിൽ നിന്നും ചികിത്സക്കായി എത്തുന്ന രോഗികൾക്കൊക്കെയാണ് ഡോണർമാരെ കിട്ടാൻ ബുദ്ധിമുട്ട് വരുന്നത്.ഇവർക്കൊക്കെ ഈ പദ്ധതി വളരെ സഹായകരമാകുന്നുണ്ട്.വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും ഈ ചലഞ്ച് വഴി രക്തദാനം നടത്താൻ ഉള്ള പരിശ്രമത്തിൽ ആണെന്നും ഇതുവരെ രക്തം നൽകി സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും,മുന്നോട്ടുള്ള ദിനങ്ങളിൽ എല്ലാവരുടെയും സഹകരണവും ഉണ്ടാകണമെന്ന് ചലഞ്ചിന്റെ കോർഡിനേറ്റർസ് ആയ ശ്യാം അമ്പലക്കാടൻ, മുഹമ്മദ് നൗഫൽ എന്നിവർ പറഞ്ഞു.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024