കൊച്ചി : കലൂരിൽ വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ തിരക്കും പ്രതിഷേധവും. പോലീസെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ലോക്ഡൗൺ ദിനത്തിൽ വാക്സിനെടുക്കാനെത്തിയവരുടെ നിര റോഡിലേക്ക് നീണ്ടു. മണിക്കൂറുകളോളം ക്യൂ നിന്നിട്ടും വാക്സിൻ കിട്ടാതെ വന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. വെള്ളിയാഴ്ച 150 പേർക്കിവിടെ വാക്സിൻ നൽകി. രാവിലെ ആറു മണിമുതലാണ് ഇവർക്ക് ടോക്കൺ കൊടുത്തത്.
ശേഷിച്ചവരോട് ശനിയാഴ്ച രാവിലെ ആറിന് വരാനും പറഞ്ഞു. എന്നാൽ പുലർച്ചെ മൂന്നു മുതൽതന്നെ ആളുകൾ ക്യൂവിൽ ഇടംപിടിച്ചു. ഇവർക്കു കൊടുത്തതോടെ ഭൂരിഭാഗം ടോക്കണും തീർന്നു. ആറു മുതൽ മണിക്കൂറുകൾ ക്യൂവിൽ നിന്നവർക്ക് വാക്സിൻ ലഭിക്കില്ലെന്നായതോടെ ആളുകൾ പ്രതിഷേധിച്ചു. വാക്സിൻ പൂഴ്ത്തിവെക്കുകയാണെന്നായിരുന്നു ജനങ്ങളുടെ ആരോപണം. 150 പേർക്ക് ടോക്കൺ കൊടുത്തശേഷം മറ്റുള്ളവരെ പോലീസ് പറഞ്ഞയച്ചു. വരിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് വാക്സിനെത്തുന്നമുറയ്ക്ക് നൽകാൻ ടോക്കൺ നൽകി.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024