ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനം ഓഗസ്റ്റ് 17 വ്യാഴാഴ്ച വിഷ്ണു പുരം പാസ്ക്കൽ മെമ്മോറിയൽ ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ് അവർകളുടെ അധ്യക്ഷതയിൽ എം എൽ എ ടി ജെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഷൈജ കെ എസ് സ്വാഗതം ആശംസിച്ചു. പ്രസ്തുത ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ആരിഫ മുഹമ്മദ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ കെ പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റെൻസ്ലാവോസ്, ഇടപ്പള്ളി ബ്ലോക്ക് മെംബർമരായ ലിസ്സി വാരിയത്ത്, സ്മിത സ്റ്റാൻലിൻ, മെമ്പർമാരായ രമ്യ തങ്കച്ചൻ, റിനി ഷോബി, വി, ബെന്നി ഫ്രാൻസിസ്, മരിയ ലില്ലി, റോസി ഡെറിസ്, ഭരതൻ ടി അർ, മിനി വർഗീസ്, ജെയിംസ് കെ.ജെ തുടങ്ങിയവരും കാർഷിക വികസന സമിതി അംഗം ജോർജ് പി ജെ യും ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ കാർഷിക ക്വിസും സംഘടിപ്പിക്കുക ഉണ്ടായി. കർഷകരുടെ ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, എക്കോഷോപ്പിൻ്റെ നടീൽ വസ്തുക്കൾ, ജൈവ -ജീവാണു വളങ്ങൾ, എഫ് ഐ ജി -കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ എന്നിവരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടത്തി. കൃഷി അസിസ്റ്റൻ്റ് ജയചന്ദ്രൻ ഡി എസ് കൃതജ്ഞത രേഖപെടുത്തി.
June 30, 2026
June 8, 2026
March 1, 2026
December 31, 2025
February 28, 2025