ചേരാനല്ലൂർ : ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്കരണ പദ്ധതിയായ എറോബിക്ക് ബിന്നുകൾ പൂർത്തിയായതിൻ്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജീ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെൻസ്ലാവോസ് ആരോഗ്യ സ്റ്റൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. വൈസ്. പ്രസിഡൻ്റ് ആരിഫാമുഹമ്മദ് ആശംസപ്രസംഗം നടത്തി. ടി.ആർ ഭരതൻ വാർഡ് മെംബർ നന്ദിയും പറഞ്ഞൂ. ഫിനാൻസ് കമ്മീഷൻ ഗ്രാൻ്റും, ശുചിത്വമിഷൻ ഫണ്ടും, തനതു ഫണ്ടും ചേർത്ത് 30 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് ഉപയോഗിക്കുന്നത്. ജൈവമാലിന്യ സംസ്ക്കരണത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കൂടാതെ വീടുകളിൽ ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കുവാൻ ബയോ പോട്ട് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടിച്ച് പിഴ ഈടാക്കും പഞ്ചായത്തും. പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ഓരോ വാർഡിന്റെയും പ്രധാന ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതുമൂലം കുറ്റകൃത്യങ്ങൾ തടയുവാനും പൊതുശല്യക്കാരെ പിടികിടുവാനും സഹായിക്കും. നമ്മുടെ വീടുകളിൽ നിന്ന് ഒരോ ദിവസവും വരുന്ന ജൈവ മാലിന്യം ബക്കറ്റിൽ കൊണ്ട് വന്ന് എറോബിക് ബിന്നിൽ നമ്മൾക്ക് നിക്ഷേപിക്കാം ഫീസ് നൽക്കേണ്ടതില്ല.

June 30, 2026
June 8, 2026
March 1, 2026
December 31, 2025
February 28, 2025