ചേരാനെല്ലൂർ : ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ജൂലൈ 6 വ്യാഴാഴ്ച രാവിലെ 9.30 ന് ചേരാനെല്ലൂർ എൻ ബി എഫ് ഹാൾ പരിസരത്തു വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷിന്റെ അധ്യക്ഷതയിൽ എം എൽ എ ടി ജെ വിനോദ് നിർവഹിക്കുന്നു.
നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജീവാണു വളങ്ങൾ, കർഷകരുടെ ഉത്പന്നങ്ങൾ, കുടുംബശ്രീ, കൃഷിക്കൂട്ടങ്ങൾ എന്നിവരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും, വിൽപ്പനയും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന കർഷകർക്ക് തികച്ചും സൗജന്യമായി, കുരുമുളക് തൈ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്യുന്നതുമാണ്.


June 30, 2026
June 8, 2026
March 1, 2026
December 31, 2025
February 28, 2025