അങ്കമാലി : ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന ആശയവുമായി അങ്കമാലി നഗരസഭ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. റോജി എം. ജോൺ എം. എൽ. എ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ചെയർമാൻ മാത്യു തോമസ് അധ്യക്ഷനായി. അങ്കമാലി നഗരസഭാ പരിധിയിലെ വിദ്യാർഥികളും ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കാളികളായി. അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡും പരിസരവും ഹരിത കർമ സേനാംഗങ്ങൾ, എൻ. എസ്. എസ്, എൻ. സി. സി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ശുചീകരിച്ചു. ചെയർമാൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, സ്ഥിരം സമിതി അധ്യക്ഷരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, ലക്സി ജോയി, എൽ. ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി. വൈ ഏലിയാസ്, നഗരസഭാ സെക്രട്ടറി എം. എസ് ശ്രീരാഗ്, കൗൺസിലർമാരായ മനു നാരായണൻ, പി. എൻ ജോഷി, സിനി മനോജ് എന്നിവർ സംസാരിച്ചു.
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024
May 16, 2024
May 12, 2024
March 30, 2024