കാലഘട്ടം ആവശ്യപ്പെടുന്ന നവീകരണമാണ് വിദ്യാഭ്യാസത്തിൻ്റെ ഉൾക്കരുത്ത് : രമേശ് ചെന്നിത്തല

Saturday, 24 Jun, 2023   P M JAFFAR

പെരുമ്പാവൂർ : കാലഘട്ടം ആവശ്യപ്പെടുന്ന നവീകരണത്തിലൂടെ മാത്രമേ വിദ്യാഭ്യാസ രംഗം കൂടുതൽ കരുത്താർജിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സംഘടിപ്പിച്ച എംഎൽഎ അവാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തലമുറക്ക് സാങ്കേതിക പരിജ്ഞാനം ആവശ്യമയിരുന്നില്ല. എന്നാൽ ഇന്ന് നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന കാലമാണ്. ഓരോ ദിവസവും നമ്മുടെ അറിവ് കൂടുതൽ വികസിക്കുകയാണ്.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ ഇൻസ്പെയർ പെരുമ്പാവൂർ എംഎൽഎ വിദ്യാഭ്യാസ അവാർഡ് വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് കൂവപ്പടി ഗവൺമെൻറ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.

കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് അസാപ് പ്രോഗ്രാം മാനേജർ കെ വി രാജേഷ്, ഇംഗ്ളീഷ് ട്രെയിനർ തസ്നീം ബഷീർ എന്നിവർ നയിച്ചു.

1147 വിദ്യാർത്ഥികൾ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. 100 ശതമാനം വിജയം നേടിയ മണ്ഡലത്തിലെ സ്കൂളുകൾ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, എസ്എസ്എൽസി, പ്ലസ് ടൂ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയവർ എന്നിവരോടൊപ്പം റിലയന്റ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ ജോസ്‌കുട്ടി സേവ്യർ, സ്‌ട്രോങ്ഹോൾഡ് പ്രീഫാബ് ചെയർമാൻ സന്തോഷ്‌ ആന്റണി, യുവ സിനിമ നിർമ്മാതാവ് ഐൻസ്റ്റീൻ സാക് പോൾ, മികച്ച വനിതാ സംരംഭക പ്രീതി പ്രകാശ് പറക്കാട്ട്, മികച്ച അധ്യാപികക്കുള്ള പുരസ്‌ക്കാരം നേടിയ മിനി മാത്യു, വിവിധ മേഖലകളിൽ മികവ് തെളിയിച്ച റഫീഖ് ചൊക്ലി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചൻ, മുൻ മുവാറ്റുപുഴ എം എൽ എ ജോസഫ് വാഴക്കാൻ,  ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ ബാബു ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിത റഹിം, കൂവപ്പടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബേസിൽ പോൾ, നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, ടി.എം നാസ്സർ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഗ്രാമപഞ്ചായത് പ്രസിഡന്റ്മാരായ സിന്ധു അരവിന്ദ്, പി.പി അവറാച്ചൻ, ഷിഹാബ്‌ പള്ളിക്കൽ, ഷിയാസ് കെ.എം., എൻ.പി അജയകുമാർ, ഉപ വിദ്യാഭ്യാസ ഓഫിസർ വി രമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോജ റോയ്, അംബിക മുരളീധരൻ, ലതാഞ്ജലി മുരുകൻ, എം.കെ. രാജേഷ്, എൻ.എം. സലീം , എ.റ്റി. അജിത് കുമാർ, ഒ. ദേവസി, ഷാജി സലിം, കെപി വർഗീസ്, ഷാജി സലിം, ജോയി പൂണെലി, കൂവപ്പടി പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. ഐജു തോമസ്, ഇ.വി.നാരായണൻ, വിവിധ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമാർ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ എം ഒ ജോസ് നന്ദി പ്രകാശിപ്പിച്ചു.