മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മരക്കുറ്റിയും തടിയും പാലത്തിന്റെ തൂണുകളിൽ കുടുങ്ങി.

Saturday, 29 Aug, 2020   HARITHA SONU

കുന്നിക്കോട് : മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മരക്കുറ്റിയും തടിയും പാലത്തിന്റെ തൂണുകളിൽ കുടുങ്ങി. പാലത്തിന്റെ തൂണിന് ബലക്ഷയം ഉണ്ടാക്കാൻ ഇടയുള്ള കൂറ്റൻ മരക്കുറ്റികൾ നീക്കംചെയ്യണമെന്ന് ആവശ്യം. പിടവൂർ-കിഴക്കേത്തെരുവ് പാതയിലെ തലവൂർ പഴഞ്ഞിക്കടവ് പാലത്തിന് അടിയിലാണ് കൂറ്റൻ മരക്കുറ്റിയും തടികളും അടിഞ്ഞത്. കഴിഞ്ഞ മഴക്കാലത്ത് ഒഴുകിവന്ന ഇവ മാസങ്ങളായി പാലത്തിന്റെ തൂണിൽ കുടുങ്ങിക്കിടക്കുകയാണ്. തോട്ടിൽ വെള്ളം ഉയരുമ്പോൾ ഒഴുക്കിന്റെ ശക്തിയിൽ പാലത്തിന്റെ തൂണുകളിൽ മരക്കുറ്റികൾ ശക്തമായി ഇടിക്കാനിടയുണ്ട്. ഇത് പന്ത്രണ്ടുവർഷംമുൻപ്‌ നിർമിച്ച കോൺക്രീറ്റ് പാലത്തിന് ബലക്ഷയം ഉണ്ടാക്കിയേക്കും. തോടിന്റെ വശങ്ങളിൽനിന്ന് മുറിച്ചുമാറ്റിയ മരത്തിന്റെ വേരുകൾ വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതാണ്. തോട്ടിലേക്ക് കടപുഴകിയ മരങ്ങളും പാലത്തിന്റെ തൂണുകൾക്കരികിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.