ഗ്രന്ഥശാലാദിനാചരണം തിരക്കഥാകൃത്തും അധ്യാപകനുമായ സുമേഷ് ചാത്തന്നൂർ ഉദ്ഘാടനം ചെയ്തു.

Friday, 15 Sep, 2023   HARITHA SONU

ഏറം : ഏറം കോതേരി അക്ഷര ലൈബ്രറിയിൽ നടന്ന ഗ്രന്ഥശാലാദിനാചരണം തിരക്കഥാകൃത്തും അധ്യാപകനുമായ സുമേഷ് ചാത്തന്നൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. തുടർന്ന് കഥയ്ക്കൊപ്പം കട്ടൻ ഒരുക്കി കഥാവായനയും ചർച്ചയും നടന്നു. രാജു മനസ്സ്, ആർ. രഞ്ജിത്, സഗീഷ് ഗോവിന്ദ് എന്നിവർ സംസാരിച്ചു. മാസംതോറും ഏറ്റവുമധികം പുസ്തകം വായിക്കുന്ന വായനക്കാരനെ കണ്ടെത്താനും സമ്മാനം നൽകാനും തീരുമാനിച്ചു.