ദാർശനിക സമ്മേളനവും പഠന ശിബിരവും നടത്തി.

Friday, 29 Sep, 2023   HARITHA SONU

എഴുകോൺ : ഗുരു ധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഉണർവ്" ദാർശനിക സമ്മേളനവും പഠന ശിബിരവും നടത്തി. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. എസ് മണിലാൽ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. പി. എം മധു, വി. കെ ബിജു, പുത്തൂർ ശോഭനൻ, പന്മന സുന്ദരേശൻ, ശ്രീജ ഷാജികുമാർ, ശ്രീവിദ്യ, പിറവന്തൂർ രാജൻ, ഓയൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു.