സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കുസമീപത്തായി സ്ഥാപിച്ച ഉയരവിളക്ക് ഉദ്ഘാടനം ചെയ്തു.

Monday, 18 Sep, 2023   HARITHA SONU

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ ഏറം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കുസമീപത്തായി സ്ഥാപിച്ച ഉയരവിളക്ക് ഉദ്ഘാടനം ചെയ്തു. എം. പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഉയരവിളക്കിന്റെ സ്വിച്ച് ഓൺ കർമം എൻ. കെ പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ലീലാമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജോൺ അബ്രഹാം, കെ. ചാക്കോ, ഫാ. സാം കാഞ്ചിക്കൽ, സജിമോൻ, സുഭാഷ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.