മൈനാഗപ്പള്ളി കടപ്പ 422-ാം നമ്പർ എൻ. എസ്. എസ് കരയോഗം കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ്‌ ദാനവും നടന്നു.

Tuesday, 19 Sep, 2023   HARITHA SONU

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി കടപ്പ 422-ാം നമ്പർ എൻ. എസ്. എസ് കരയോഗം കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ്‌ ദാനവും നടന്നു. ചടങ്ങിൽ പ്രതിഭകളെ ആദരിക്കൽ, വിവാഹ, ചികിത്സാ ധനസഹായ വിതരണം എന്നിവയും നടന്നു. എൻ. എസ്. എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ. വി അയ്യപ്പൻ പിള്ള കുടുംബസംഗമം ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നിർവഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം ആർ. ജി പിള്ള വിവാഹധനസഹായവും യൂണിയൻ സെക്രട്ടറി ആർ. ദീപു ചികിത്സാധനസഹായവും വിതരണം ചെയ്തു. ആധ്യാത്മിക പഠനവിഭാഗം റിസോഴ്‌സ് പേഴ്‌സൺ കരുമ്പോലിൽ ടി. കെ ശ്രീകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ടി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. രാമചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം ഭാരവാഹികളായ ശ്രീകുമാർ, ജി. രാധാകൃഷ്‌ണൻ നായർ, ബാബുക്കുട്ടൻ പിള്ള, ബി. ശിവൻ പിള്ള, കെ. ബി മോഹനൻ പിള്ള, എസ്. രവികുമാർ, വനിതാസമാജം പ്രസിഡന്റ്‌ ബിന്ദുകലാ കുറുപ്പ്, സെക്രട്ടറി വിജയപ്രഭ തുടങ്ങിയവർ സംസാരിച്ചു.