കുന്നത്തൂർ മാനാമ്പുഴ തെവ്വോട്ട് ജങ്‌ഷൻ-തൃക്കണ്ണാപുരം ക്ഷേത്രം പാത സഞ്ചാരയോഗ്യമാക്കി.

Thursday, 27 Jul, 2023   HARITHA SONU

ശാസ്താംകോട്ട : കുന്നത്തൂർ മാനാമ്പുഴ തെവ്വോട്ട് ജങ്‌ഷൻ-തൃക്കണ്ണാപുരം ക്ഷേത്രം പാത സഞ്ചാരയോഗ്യമാക്കി. ഏറെനാളായി പൊളിഞ്ഞുകിടന്ന പാത ടാർചെയ്ത് വശങ്ങൾ കോൺക്രീറ്റുചെയ്ത് വീതികൂട്ടുകയും ചെയ്തു. ജില്ലാപഞ്ചായത്ത് ഫണ്ടായ 15 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. നവീകരണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് കടമ്പനാട്, സ്ഥിരംസമിതി അധ്യക്ഷൻ ഡാനിയേൽ തരകൻ, ബി.അരുണാമണി, രശ്മി, ജി.പ്രിയദർശിനി, എസ്.ശിവപ്രസാദ്, കെ.ഒ.ദീപക് കുമാർ എന്നിവർ പങ്കെടുത്തു.