പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച ഹൈടെക് കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു.

Friday, 19 Feb, 2021   HARITHA SONU

ഓയൂർ : പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച ഹൈടെക് കെട്ടിടത്തിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സംസാരിച്ചു.

ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം നടന്ന പൊതുയോഗം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി റോയിയുടെ അധ്യക്ഷതയിൽ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും അവാർഡ് വിതരണവും ജി.എസ്.ജയലാൽ എം.എൽ.എ. നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സാം കെ.ഡാനിയേൽ, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ ഡോ. പി.കെ.ഗോപൻ, ഷൈൻകുമാർ, പൂയപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.വിശ്വനാഥപിള്ള, ബ്ലോക്ക് അംഗം ബിന്ദു, പി.ടി.എ.പ്രസിഡൻറ് എം.ബി.പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, ജയാരാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കിഫ്ബിയിൽനിന്ന്‌ അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ചാണ് ഹൈടെക് ബഹുനിലക്കെട്ടിടം നിർമിച്ചത്.