ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Tuesday, 25 Jul, 2023   HARITHA SONU

പരവൂർ : മണിപ്പുരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരേ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ പരവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എ.ഐ.എൽ.യു. ജില്ലാ സെക്രട്ടറി പി.കെ.ഷിബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ് പി.കെ.സുനു അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം പുഷ്പാംഗദൻ, യൂണിറ്റ്‌ സെക്രട്ടറി വി.ദീപേഷ്, കവിത, ജയേഷ് തുടങ്ങിയവർ സംസാരിച്ചു.