കടുങ്ങല്ലൂർ പഞ്ചായത്തിൽ പി. പി മുകുന്ദൻ അനുസ്മരണ സമ്മേളനം നടത്തി.

Tuesday, 19 Sep, 2023   HARITHA SONU

കടുങ്ങല്ലൂർ : കടുങ്ങല്ലൂർ പഞ്ചായത്തിൽ പി. പി മുകുന്ദൻ അനുസ്മരണ സമ്മേളനം നടത്തി. പടിഞ്ഞാറെ കടുങ്ങല്ലൂർ കുന്നിൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ ബി. ജെ. പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ എം. എം ഉല്ലാസ്‌കുമാർ അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിച്ചു. വിദ്യാധിരാജ വിദ്യാഭവ ട്രസ്റ്റ് രക്ഷാധികാരി അഡ്വക്കേറ്റ് എം. കെ പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം എസ്. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആർ രാമചന്ദ്രൻ, ബി. ജെ. പി മണ്ഡലം ജന. സെക്രട്ടറി പി. സജീവ് എന്നിവർ സംസാരിച്ചു.