തോമാശ്ലീഹായുടെ കാൽപാദങ്ങളിൽ എന്ന ധ്യാന പരിപാടിയുടെ ഭാഗമായി പോളണ്ടിൽ നിന്നുള്ള 35 അംഗ തീർത്ഥാടക സംഘം കേരളത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.

Monday, 25 Sep, 2023   HARITHA SONU

പറവൂർ : തോമാശ്ലീഹായുടെ കാൽപാദങ്ങളിൽ എന്ന ധ്യാന പരിപാടിയുടെ ഭാഗമായി പോളണ്ടിൽ നിന്നുള്ള 35 അംഗ തീർത്ഥാടക സംഘം കേരളത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു. മൈലാപ്പൂർ, അഴീക്കോട്, കോട്ടയ്ക്കാവ് ഫൊറോന പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം സെയിന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെത്തി വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. വികാരി ഫാ. വർഗീസ് പൈനാടത്തിനൊപ്പം ഫാ. സ്വാകറ്റ്, ഫാ. ആദം, ഫാ. റഫാവ്, ഫാ. കഷിമിയേഷ് എന്നിവരും സംഘത്തിന് നേതൃത്വം നൽകിയ ഫാ. ജോസ് മാണിപ്പറമ്പിലും കാർമികരായിരുന്നു. പള്ളി സെക്രട്ടറി നിബു കുര്യൻ, സഹവികാരി ഫാ. എബ്രഹാം ചെമ്പോത്തുകുടി എന്നിവർ സംഘാംഗങ്ങളെ സ്വീകരിച്ചു.